ദുബായ്: യു.എ.ഇ-ഒമാന്‍ തീരത്ത് ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ടുതവണയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ആദ്യത്തേത് 3.1 ഉം രണ്ടാമത്തേത് 2.8 ഉം തീവ്രത രേഖപ്പെടുത്തി. പുലര്‍ച്ചെ യു.എ.ഇ സമയം 12:12 നും 1:53 നുമാണ് ഭൂചലനമുണ്ടായതെന്ന് യു.എ.ഇ ദേശീയ ഭൗമപഠനകേന്ദ്രം അറിയിച്ചു.
ഒമാനിലും യു.എ.ഇയിലെ റാസല്‍ഖൈമയിലും പ്രകമ്പനം അനുഭവപ്പെട്ടുവെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.