കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫിന് പെരുന്നാള്‍ സമ്മാനമായി ഷിരൂറില്‍ ലോറി മണ്ണിനടിയില്‍ കുടുങ്ങിമരിച്ച അര്‍ജുന്റെ അമ്മയുടെ കത്ത്. 'ഒരു കണ്ണീര്‍മഴക്കാലത്ത് സങ്കടക്കടലില്‍ അകപ്പെട്ട കുടുംബത്തോട് ചേര്‍ന്നുനിന്നതിന് നന്ദിയറിയിച്ചാണ് അര്‍ജുന്റെ അമ്മ കെ.സി.ഷീല എംഎല്‍എക്ക് കത്തയച്ചത്.ഈ പെരുന്നാളിന് കിട്ടിയ ഏറ്റവും മൂല്യമുള്ള സ്‌നേഹസമ്മാനമാണിതെന്ന അടിക്കുറിപ്പോടെ എംഎല്‍എ കത്തിന്റെ ചിത്രം പങ്കുവെച്ചു.
'ഒരു കണ്ണീര്‍മഴക്കാലത്ത് സങ്കടക്കടലില്‍ അകപ്പെട്ട ഒരു കുടുംബം കച്ചിത്തുരുമ്പെങ്കിലും കൈകളില്‍ തടഞ്ഞെങ്കിലെന്ന് പ്രാര്‍ഥിക്കവെ... ഒരുപാടൊരുപാട് കൊതുമ്പുവള്ളങ്ങള്‍ പരമകാരുണികനായ ദൈവം അയച്ചുതന്നു. അതില്‍ ഏറ്റവും ചേര്‍ന്നുനിന്ന വള്ളങ്ങളിലൊന്ന് താങ്കളുടേതായിരുന്നു.അന്ന് മുതലെന്നും താങ്കളും ഞങ്ങളോടൊപ്പം ചേര്‍ന്നുനിന്നു. കുറച്ച് വാക്കുകളില്‍ തീരുന്നതല്ല കടപ്പാടുകള്‍. എന്നും നന്മകള്‍ നേര്‍ന്നുകൊണ്ട് അമ്മ-ഷീല കെ.സി.' എന്നായിരുന്നു കത്തിന്റെ പൂര്‍ണരൂപം.