കോഴിക്കോട്: ജില്ലയില്‍ 115 പേര്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിവിധജില്ലകളിലായി 675 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറം 210, പാലക്കാട് 347, എറണാകുളത്ത് 2, തൃശൂരില്‍ 1 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് ഇതുവരെ 82 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഒരാള്‍ ഐസിയു ചികിത്സയിലാണ്. പാലക്കാട് 12 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 139 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.