BREAKING NEWS
dateSAT 10 OCT, 2026, 7:38 PM IST
dateSAT 10 OCT, 2026, 7:38 PM IST
back
Homeentertainment
entertainment
SREELAKSHMI
Thu Aug 07, 2025 09:01 AM IST
വാണിമേലിൽ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണു; യുവതിക്ക് ദാരുണാന്ത്യം
NewsImage

നാദാപുരം : വീട്ടുമു​റ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ സമീപത്ത് നിന്ന തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം. വാണിമേൽ കുനിയില്‍ പീടികയ്ക്ക് സമീപം പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. . ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുഞ്ഞ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പരിക്കേ​റ്റ യുവതിയെ വളയം പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാ​റ്റിയത്. യുവതിയുടെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. വിദേശത്തുളള ഭർത്താവ് ഇന്ന് പുലർച്ചയോടെ നാട്ടിലെത്തി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌