കോഴിക്കോട്: സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടറിൽ ജോലി ചെയ്യുന്ന വള്ളിക്കാട് മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാം ലാൽ ടി എം (29) ആണ് മരിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ എട്ടു മണിയോടെ കോഴിക്കോട് ബസ് സ്റ്റാൻഡിലേക്ക് ബസിൽ പോകുമ്പോഴാണ് കുഴഞ്ഞുവീണത്.
ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബിജെപി നേതാവ് പി.എസ്.ശ്രീധരൻ പിള്ള മിസോറം ഗവർണർ ആയിരുന്നപ്പോൾ ഗൺമാൻ ആയിരുന്നു. സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗമായ രാജന്റെ മകനാണ്.