വടകര: വടകരയില്‍ ട്രെയിനിറങ്ങിയ ഇതര സംസ്ഥാനക്കാരില്‍ നിന്ന് 10.3 കിലോ കഞ്ചാവ് പിടികൂടി. സംഭവവത്തിൽ രണ്ടു പേര് അറസ്റ്റില്‍. ഒറീസ ബാരപുഡ്ഗിയ സ്വദേശി റോഷന് മെഹര്‍ (27), ജാര്‍ഖണ്ഡ് ജംഷഡ്പൂര്‍ സ്വദേശി ജയ സറഫ് (33) എന്നിവരാണ് പിടിയിലായത്. രാവിലെ ചെന്നൈയില്‍ നിന്നെത്തിയ ട്രെയിനില്‍ വടകരയിലിറങ്ങിയ ഇവരെ പോലീസ് കഞ്ചാവുമായി പിടികൂടുകയായിരുന്നു. വടകര പോലീസും ഡാന്‍സാഫും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. വടകര ഖേലയില്‍ വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് ഇവര്‍ എത്തിയത്. ഇത്രയേറെ കഞ്ചാവ് ഒന്നിച്ച് പിടികൂടുന്നത് അപൂര്‍വമാണ്. എസ്ഐമാരായ രഞ്ജിത്ത്, എസ്ഐ ബിജു വിജയന്, ഡാന്‍സാഫ് എസ്ഐ മനോജ് രാമത്ത്, എഎസ്ഐമാരായ ഷാജി, ബിനീഷ്, സിപിഒമാരായ ശോഭിത്, അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടാനുണ്ടായിരുന്നത്.