BREAKING NEWS
dateTHU 21 NOV, 2024, 3:22 PM IST
dateTHU 21 NOV, 2024, 3:22 PM IST
back
Homesections
sections
Aswani Neenu
Wed Mar 27, 2024 11:15 AM IST
ഓർക്കാട്ടേരിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്ത നിലയിൽ; മുറിയിൽ കുറിപ്പ് കണ്ടെത്തി
NewsImage

വടകര: നാദാപുരത്തിനടുത്ത് ചെക്യാട് പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ‍ഞ്ചായത്ത് സെക്രട്ടറിക്കെതിരെ ആരോപണം. പഞ്ചായത്ത് സെക്രട്ടറി അവധി നൽകിയില്ലെന്ന കുറിപ്പ് കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന വൈക്കിലശേരിയിലെ പുതിയോട്ടിൽ പ്രിയങ്കയാണ് (26) കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.

രാവിലെ മുറി തുറക്കാത്തതിനാൽ അമ്മ ബഹളം വച്ചതിനെ തുടർന്ന് പരിസരവാസികൾ എത്തി വാതിൽ തുറന്നപ്പോളാണ് തൂങ്ങിയ നിലയിൽ പ്രിയങ്കയെ കണ്ടത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് കുറിപ്പ് കണ്ടെടുത്തത്. ജനുവരിയിൽ രാജിവെക്കാനിരുന്ന തന്നോട് മാർച്ചിൽ അവധിതരാമെന്ന് ഭീഷണിപ്പെടുത്തുംപോലെ പറഞ്ഞെന്ന് കത്തിലുണ്ട്. മാർച്ചിൽ അവധിചോദിച്ചപ്പോൾ 23 മുതൽ എടുത്തോയെന്നും ഇപ്പോൾ ചോദിച്ചപ്പോൾ അവധിതരില്ലെന്നും പറയുന്നതെന്നാണ് കുറിപ്പ്. അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തുവെന്ന് പ്രിയങ്ക പറയുന്ന ശബ്ദസന്ദേശവും പുറത്തുവന്നു.

അതേസമയം, അനുവദനീയമായതിലും കൂടുതൽ അവധി ചോദിച്ചുവെന്നും നൽകാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നുമാണ് പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന വിവരം. പുതിയോട്ടിൽ രാധയാണ് പ്രിയങ്കയുടെ അമ്മ. സഹോദരൻ: പ്രണവ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE