വടകര: കാലങ്ങളായി വടകരയിലെ ജനങ്ങൾ ഉപയോഗിച്ചു വരുന്ന ഒന്തം റോഡ് റെയിൽവെ ക്രോസ് പൊതു വഴി പൂർണമായും അടക്കുന്നതിൻ്റെ മുൻപ് ബദൽ ഫൂട് ഓവർ അനുവദിക്കണമെന്ന് കെ.മുരളീധരൻ എം.പി.യും കെ കെ രമ എം എൽ എയും ആവശ്യപ്പെട്ടു. ഈ കാര്യം ഡി.ആർ. എമ്മിനെ അറിയിച്ചിട്ടുണ്ട്. ഫൂട് ഓവർ അംഗീകരിക്കുവാൻ റെയിൽവെ വകുപ്പിന് ഉടനെ കത്തെഴുതുമെന്നും എം.പി. അറിയിച്ചു. വടകരയിൽനിന്ന് താഴെയങ്ങാടിയിലേക്കും നഗരസഭാ ഓഫീസിലേക്കുമെല്ലാം എളുപ്പത്തിൽ എത്താവുന്ന വഴിയാണിത്. പടികളിറങ്ങി റെയിൽവേ ട്രാക്ക് മുറിച്ചുകടന്നാണ് അപ്പുറത്തേക്ക് പോകേണ്ടത്. ഇത് അപകടകരമാണെന്ന വിലയിരുത്തലിലാണ് വഴിയടയ്ക്കാൻ റെയിൽവേ തീരുമാനിച്ചത്.
കെ.മുരളീധരൻ എം.പി, കെ.കെ. രമ എം.എൽ.എ എന്നിവർ സ്ഥലം സന്ദർശിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ സജീവ് കുമാർ , വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എ പി. മഹ്മൂദ് ഹാജി ,എൻ.പി. അബ്ദുള്ള ഹാജി, വി.കെ. പ്രേമൻ ,സുനിൽ കുമാർ, പി.കെ.സി. റഷീദ്, കരകെട്ടി ഇബ്രാഹീം ഹാജി , സി.വി. മമ്മു, എം.ഫൈസൽ ,വി.ഫൈസൽ , രതീശൻ ,കൗൺസിലർമാരായ പ്രേമകുമാരി ,റൈഹാനത്ത് , ഹാഷിം പി.വി ,കെ.പി.നജീബ്, അനസ്.കെ. ,നൗഷർ കാളിയത്ത് ,പി.സി. ഹസ്സൻകുട്ടി ഹാജി ,പി വി സി മമ്മു ,ഏ പി. മുസ്തഫ തുടങ്ങിയവർ സന്നിഹിതരായി.