BREAKING NEWS
dateTUE 24 JUN, 2025, 11:07 PM IST
dateTUE 24 JUN, 2025, 11:07 PM IST
back
Homeregional
regional
Aswani Neenu
Mon Jun 23, 2025 03:00 PM IST
ഇഗ്നോ വടകര റീജിയണൽ സെന്റർ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം; കെ എസ് യു
NewsImage

വടകര : ഇഗ്നോ വടകര റീജിയണൽ സെന്റർ അടച്ചുപൂട്ടാനും, സെന്ററിനായി മണിയൂർ പഞ്ചായത്തിൽ അനുവദിച്ച സ്ഥലം പഞ്ചായത്തിന് തന്നെ തിരിച്ചു നൽകുവാനുള്ള തീരുമാനം മലബാറിലെ വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്‌യു ആരോപിച്ചു. മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഏറെ ആക്കംകൂട്ടിയ വടകരയിലെ ഇഗ്നോ റീജിയണൽ സെന്റർ നിലനിർത്താൻ അധികാരികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും വിദ്യാർഥികളുടെ ആശങ്കകൾ അകറ്റണമെന്നും കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗായത്രി മോഹൻദാസ്, ദിൽരാജ് പനോളി, ബിതുൽ ബാലൻ അഭിരാം എന്നിവർ ആവശ്യപ്പെട്ടു.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, മാഹി പ്രദേശങ്ങളിലെ ഏകദേശം രണ്ടര ലക്ഷത്തോളം ആളുകളാണ് ഇതുവരെ വടകര ഇഗ്നോ ജനറൽ സെന്ററിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളത്. റീജിയണൽ സെന്റർ വടകരയിൽ തന്നെ നിലനിർത്താൻ എംപി ഷാഫി പറമ്പിലിന് നിവേദനം നൽകുമെന്നും കെ എസ് യു നേതാക്കൾ കൂട്ടിച്ചേർത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE