വടകര: കേരള ഒളിമ്പിക് അസോസിയേഷനും കേരള കരാട്ടെ അസോസിയേഷനും ഏപ്രിൽ 10 മുതൽ 12 വരെ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഓപ്പൺ കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ കുമിത്തെ വിഭാഗത്തിൽ ഗോൾഡ് മെഡലും കത്താ വിഭാഗത്തിൽ സിൽവർ മെഡലും കരസ്ഥമാക്കി റജ മെഹബിൻ. വടകര മാക്കൂൽ സ്വദേശി വെളുത്ത പറമ്പത്ത് അർഷാദിൻ്റെയും സെമീനയുടെ മകളാണ്. കുറുമ്പയിൽ എൻ എം യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് റജ മെഹബിൻ.