BREAKING NEWS
dateTHU 26 FEB, 2026, 8:05 AM IST
dateTHU 26 FEB, 2026, 8:05 AM IST
back
Homeregional
regional
Aswani Neenu
Thu Feb 08, 2024 09:56 PM IST
പൂച്ച കുറുകെ ചാടി; കൈനാട്ടിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
NewsImage

വടകര: ദേശീയ പാത കൈനാട്ടിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കുന്നുമക്കര സ്വദേശി സുരേഷ് ബാബു (60) വാണ് മരിച്ചത്. യാത്രക്കാരിയായ ബന്ധു മയൂഖക്ക് (23) പരിക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെ മുക്കാളിയിൽ നിന്നും വടകരയിലേക്ക് വരുമ്പോൾ പൂച്ച കുറുകെ ചാടി ഓട്ടോ മറിയുകയായിരുന്നു. സുരേഷ് ബാബുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ ഗോപാലന്‍ നാരായണി ദമ്പതിതളുടെ മകനാണ്. ഭാര്യ ഷീബ. സഹോദരങ്ങള്‍ - അശോകന്‍, സരോഷ്, സന്തോഷ്, മഞ്ചുള, സിന്ധു, ബിന്ദു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE