വടകര: മണിയൂർ പഞ്ചായത്തിലെ പാലയാട് തീരദേശ റോഡിനോട് ചേർന്ന് പുഴയോരത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വല പോലെയുള്ള വസ്തുവിൽ പൊതിഞ്ഞ നിലയിൽ ഇവ കണ്ടെത്തിയത്.
തലയോട്ടിയും കൈകാലുകളുടെ അസ്ഥികളുമാണുള്ളത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വടകര സിഐ ടി.പി.സുമേഷും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വേലിയേറ്റ സമയത്ത് പുഴയിൽ നിന്ന് കരക്കടിഞ്ഞതാവാമെന്നു സംശയിക്കുന്നു. ഇൻക്വസ്റ്റ് നടത്തിയ ശേഷം ഫോറൻസിക് പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഫോറൻസിക് പരിശോധനയിലേ സ്ത്രീയോ പുരുഷനോ എന്നത് ഉൾപ്പടെ വ്യക്തമാവൂ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.