വടകര: താഴെ അങ്ങാടി ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കൈ കുടുങ്ങിയ വിദ്യാർത്ഥിനിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെ സ്കൂളിലെ ഒന്നാം നിലയിലെ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥി നൗലയുടെ വലതു കൈ കുടുങ്ങുകയായിരുന്നു.
അധ്യാപകർ ഉടൻതന്നെ അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് സ്ലാബ് വിടർത്തി മാറ്റിയാണ് അഗ്നിരക്ഷാസേന സ്ലാബിൽ നിന്നും കുട്ടിയുടെ കൈ സുരക്ഷിതമായി പുറത്തെടുത്തത്. സ്റ്റേഷൻ ഓഫീസർ പി ഒ വർഗീസ് ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി കെ ഷൈജേഷ് എന്നിവരുടെ നേതൃത്വത്തിൽ അർജുൻ സി കെ , സിബിഷാൽ പി ടി, അനിത് കുമാർ ,അനുരാഗ് പി പി, എൻ സത്യൻ എന്നിവർ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.