
വടകര: വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക ലഹരിയുള്ള 425 ഗ്രാം തൂക്കമുള്ള 80 കഞ്ചാവ് മിഠായികളുമായി ഇതര സംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയിൽ. ബീഹാർ സ്വദേശി റഹ്മാനെ (44 ) ഒന്തം റോഡിൽ വെച്ച് വടകര എക്സൈസ് റേഞ്ച് സംഘം പിടികൂടുകയായിരുന്നു. വടകര റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി എം ഷൈലേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജയപ്രസാദ് സി കെ ,പ്രിവന്റിവ് ഓഫീസർമാരായ ഗണേഷ് ,വിസി വിജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അശ്വിൻ ബി, രാഹുൽ അക്കിലേരി, സന്ദീപ് സി വി , മുഹമ്മദ് അജ്മൽ , രഗിൽ രാജ് , നിഷ, ഡ്രൈവർ ബബിൻ എന്നിവർ സംഘത്തിലുണ്ടായി.
കഞ്ചാവിൽ നിന്നും വേർതിരിച്ചെടുത്ത ചരസ് പോലെയുള്ള മാരക ലഹരി ചേർത്ത മിഠായിയാണ് കണ്ടെത്തിയത്. പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി വടകര ടൗണിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിൽപ്പന നടത്താനാണ് പ്രതി കഞ്ചാവ് മിഠായി കൈവശം വച്ചത് എന്ന് കരുതുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.