വടകര: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻ്റീവ് ഓഫിസർ സി കെ ജയ പ്രസാദും പാർട്ടിയും, കോഴിക്കോട് എക്സൈസ് ഐ.ബി എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ അഴിയൂർ -മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ച് 15 കുപ്പികളിൽ 7.5 ലിറ്റർ മാഹി വിദേശമദ്യം പിടികൂടി. സംഭവത്തിൽ തിക്കോടി സ്വദേശി പടിഞ്ഞാറേ തെരുവിൻതാഴ ഷൈജൻ (51) അറസ്റ്റ് ചെയ്തു. കോടതിൽ ഹാജരാക്കിയതിൽ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് പെട്രൊളിങ് പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സന്ദീപ് , ഷിജിൻ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.