വടകര: കാറില്‍ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ. കോട്ടപ്പള്ളി സ്വദേശി വലിയ പറമ്പത്ത് വീട്ടില്‍ അപ്പു, ചാപ്പന്‍ എന്നിങ്ങനെ വിളിപ്പേരുള്ള ജോഷിത്തിനെയാണ് (33) വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ഹിറോഷും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വടകര ഗവ. ആശുപത്രിക്ക് സമീപം മേപ്പയില്‍ വച്ചാണ് കെഎല്‍ 18 ഇ 4175 നമ്പര്‍ ആള്‍ട്ടോ കാറില്‍ 70 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്.
വയനാട്ടില്‍ നിന്നു വന്‍തോതില്‍ കഞ്ചാവ്കടത്തിക്കൊണ്ടുവന്ന് കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇയാൾ നല്‍കിവരുന്നതായി എക്‌സൈസ് അറിയിച്ചു. പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പ്രമോദ് പുളിക്കൂല്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഉനൈസ് എന്‍ എം, ഷൈജു പി.പി, സായിദാസ് കെപി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിരാജ്, മുസ്ബിന്‍, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.