BREAKING NEWS
dateSUN 12 JUL, 2026, 8:24 AM IST
dateSUN 12 JUL, 2026, 8:24 AM IST
back
Homeinternational
international
Aswani Neenu
Sat Jun 28, 2025 05:16 PM IST
കഞ്ചാവുകേസ് പ്രതിക്ക് കഠിനതടവും പിഴയും
NewsImage

വടകര : കഞ്ചാവ് കൈവശംവെച്ച കേസിൽ യുവാവിന് കഠിനതടവും പിഴയും ശിക്ഷ. മലപ്പുറം മേൽമുറി ഉരകം നീലഞ്ചേരി അബ്ബാസിനെയാണ്‌ (37) വടകര എൻഡിപിഎസ് കോടതി ജഡ്ജി വി.ജി. ബിജു ശിക്ഷിച്ചത്. രണ്ടുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസംകൂടി കഠിനതടവ് അനുഭവിക്കണം. 2018 ജൂലായ്‌ 29-നാണ് കേസിനാസ്പദമായ സംഭവം. വടകര പഴയ ബസ് സ്റ്റാൻഡിന് സമീപംവെച്ച് ഒന്നരക്കിലോ കഞ്ചാവുമായി ഇയാൾ പിടിയിലാവുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി എജിപി ഇ.വി. ലിജിഷ് ഹാജരായി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE