BREAKING NEWS
dateTUE 3 DEC, 2024, 10:08 PM IST
dateTUE 3 DEC, 2024, 10:08 PM IST
back
HomeInternational
International
Aswani Neenu
Fri Sep 27, 2024 01:42 PM IST
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ്; പ്രതിയെ പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി
NewsImage

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി ബാങ്ക് ശാഖ മാനേജർ തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി മധ ജയകുമാറിനെ ക്രൈം ബ്രാഞ്ച് വീണ്ടും കസ്റ്റഡിയിൽ വാങ്ങി. ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിൽ ഈ മാസം 30 വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ട് നൽകിയത്. ബാങ്കിൽ നിന്നും നഷ്ടപ്പെട്ട പണയ സ്വർണ്ണം ഇനിയും വീണ്ടെടുക്കാനുണ്ട്. ഇവ കണ്ടെത്താനും ഇയാളുടെ ബിനാമിയായി പ്രവർത്തിച്ച ഡി. ബി. എസ് ബാങ്ക് കരാർ ജീവനക്കാരൻ കാർത്തികിനെ കണ്ടെത്താനുമാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.

നേരത്തെ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ കാലാവധി അവസാനിച്ചതിനെ തുടർന്ന് തിരിച്ച് ഹാജരാക്കുകയായിരുന്നു. ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കാർത്തിക് ഒളിവിലാണ്. ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിൽ നിന്നും നഷ്ടപ്പെട്ട 26.244.20 കിലോഗ്രാം സ്വർണത്തിൽ വീണ്ടെടുത്ത 7 കിലോ 50 ഗ്രാം കഴിച്ചുള്ള ബാക്കി സ്വർണ്ണം കൂടി കണ്ടെത്തേണ്ടതുണ്ട്. കാർത്തികിനെ പിടികൂടിയാലെ ബാക്കി സ്വർണം കണ്ടെടുക്കാൻ കഴിയുകയുള്ളുവെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. പ്രതിയെ തമിഴ്നാട്ടിൽ വിവിധ ബാങ്കുകളിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE