
വടകര : എം.ഡി.എം.എ കേസിൽ പിടിയിലായ അദ്ധ്യാപികമാർ ഇടത് അനുകൂല സംഘടനാ നേതാക്കളെന്ന് റിപ്പോർട്ട്. ഇവരുടെ സംഘടനാബന്ധം വെളിപ്പെടുത്തുന്ന പോസ്റ്ററുകൾ ഉൾപ്പെടെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിആർസിയിലെ അധ്യാപകരുടെ സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) പേരാമ്പ്ര ബ്രാഞ്ചിന്റെ കൺവീനറും ജോയിന്റ് കൺവീനറുമായിരുന്നു കാവ്യയും നീഷ്‌മയും എന്നാണ് ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
ബിആർസിയിലെ ഭൂരിപക്ഷം നിയമനങ്ങളും താൽക്കാലിക കരാർ നിയമനങ്ങളാണ്. ഒരുവർഷത്തേക്കാണ് നിയമനമെങ്കിലും രാഷ്ട്രീയ ബന്ധത്തിന്റെയും സ്വാധീനത്തിന്റെയും ഫലമായി കരാറുകൾ ഓരോവർഷവും ഇവർക്കുതന്നെ പുതുക്കി നൽകാറുണ്ട്.ഇരുവരും രണ്ടുവർഷംമുമ്പാണ് കെആർടിഎയുടെ ബ്രാഞ്ച് ഭാരവാഹികളായിരുന്നതെന്നും അപ്പോൾ അവർക്ക് ലഹരിമാഫിയയുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്നുമാണ് സംഘടനാ നേതാക്കൾ പറയുന്നത്.