മണിയൂര്‍: റിട്ട.അധ്യാപകനും കവിതാ പ്രസംഗകലാകാരനുമായ ടി.കെ.ഗോപാലനെന്ന ടികെജി മണിയൂര്‍ (87) അന്തരിച്ചു. കവിതാപ്രസംഗ കലയില്‍ തന്റേതായ ഒരിടം സൃഷ്ടിച്ച ടികെജി ഒരുകാലത്ത് സിപിഎം വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. വേദികളെ ഇളക്കിമറിച്ച കവിതാ പ്രസംഗങ്ങള്‍ ടികെജിക്ക് മണിയൂരിന് പുറത്തും ആരാധകരെ സൃഷ്ടിച്ചു.പ്രഗത്ഭരായ സിപിഎം നേതാക്കള്‍ പങ്കെടുക്കുന്ന വേദികളിലെ പൊതുസമ്മേളനങ്ങളില്‍ ടികെജിയുടെ കവിതാ പ്രസംഗം ഒഴിച്ചുകൂടാത്തതായിരുന്നു. ഇഎംഎസിന്റെ സമരജീവിതം ആധാരമാക്കി സൂര്യതേജസ് എന്ന കവിതാ പ്രസംഗം ഇഎംഎസിന്റെ സാന്നിധ്യത്തില്‍ ടികെജി അവതരിപ്പിച്ചിരുന്നു.
വടക്കന്‍ പാട്ടുകളും നാടന്‍ പാട്ടുകളും അവതരിപ്പിക്കുന്നതിലും അത് പ്രതിഫലിപ്പിക്കുന്നതിലും ടികെജി ശ്രദ്ധിച്ചു.മണിയൂര്‍ എല്‍പി സ്‌കൂള്‍ റിട്ട. അധ്യാപകനായ അദ്ദേഹം നാടക നടന്‍ കൂടിയാണ്. ഗ്രാമീണ കലാവേദി, ജനതാ ലൈബ്രറി, ജൂപ്പിറ്റര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: കാര്‍ത്യായനി. മക്കള്‍: ലൂസി (റിട്ട. പ്രധാനാധ്യാപിക, മണിയൂര്‍ യുപി സ്‌കൂള്‍), വിനീത് കുമാര്‍ (പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍), ആഘോഷ് (ബിസിനസ്). മരുമക്കള്‍: അശോകന്‍, സംഗീത, സ്മിത. സഹോദരങ്ങള്‍: ജാനകി,നാരായണി, കാര്‍ത്ത്യായനി, പരേതരായ കണ്ണന്‍, രാമന്‍, കല്യാണി. സംസ്‌കാരം: നാളെ (തിങ്കള്‍) രാവിലെ 10 ന് വീട്ടുവളപ്പില്‍