തോടന്നൂർ: പൊതു വിദ്യാലയ സംരക്ഷണം നാടിൻ്റെ ഉത്തര വാദിത്തമാണെന്ന് കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളായി മാറിയെന്നും അത് ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോടന്നൂർ യു.പി.സ്കൂൾ വാർഷികാഘോഷവും ഒരു കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024- 25 വർഷത്തെ മികച്ച വിദ്യാർത്ഥിക്കുള്ള ഉപഹാര സമർപ്പണം മന്ത്രി നിർവഹിച്ചു. മന്ത്രിക്കുള്ള ഉപഹാര സമർപ്പണം സ്വാഗത സംഘം ചെയർ പേഴ്സൺ രമ്യ പുലക്കുന്നുമ്മൽ നൽകി. ദീർഘകാലത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക കെ.സജിതക്കുള്ള ഉപഹാര സമർപ്പണം പി.ടി.എ പ്രസിഡൻ്റ് എ.ടി.മൂസ്സയും സ്റ്റാഫ് കൗൺസിലിൻ്റെ ഉപഹാരം പ്രധാനാധ്യാപകൻ സി.ആർ സജിത്തും കൈമാറി. പ്രതിഭാ സംഗമവും, വിവിധ എൻഡോവ് മെൻ്റ് വിതരണവും വേദിയിൽ വെച്ച് നടന്നു.
എൻഡോവ്മെൻ്റ് വിതരണവും വിവിധ മേളകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും എ.ഇ.ഒ എം വിനോദ് , ബി.പി.സി വി.എം സുരേന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ.അധ്യക്ഷത വഹിച്ചു. ബിൽഡിംഗ് റിപ്പോർട്ട് പി.വിനോദൻ അവതരിപ്പിച്ചു. സ്കൂളിലെ വിദ്യാർത്ഥികളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും, രക്ഷിതാക്കളുടേയും വിവിധ കലാപരിപാടികളും ഓസ്കാർ മനോജും സംഘവും അവതരിപ്പിച്ച ലൈവ് സ്റ്റേജ് ഷോയും ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടന്നു. സ്വാഗതസംഘം ചെയർപേഴ്സൺ രമ്യ പുലക്കുന്നുമ്മൽ, സ്കൂൾ മാനേജർ പത്മാവതി അമ്മ, പി.ടി.എ.പ്രസിഡൻ്റ് എ.ടി മൂസ്സ, ഗ്രാമ പഞ്ചായത്ത് മെമ്പർ എഫ്.എം.മുനീർ, എ.ഇ.ഒ എം.വിനോദ്, ബി.പി.സി.വി.എം സുരേന്ദ്രൻ, പ്രധാനാധ്യാപകൻ സി.ആർ.സജിത്ത്, എം.പി.ടി.എ.പ്രസിഡൻ്റ് സാബിറ ഇ.കെ, കെ.എം.ബിജില, എം.ടി.രാജൻ, ഷഫീഖ് ആയിരോണ്ടതിൽ ,കെ.ടി. കൃഷ്ണൻ, മഹേഷ് പയ്യs, പി.വിനോദൻ, മഹേഷ് പയ്യട, കെ.വിശ്വനാഥൻ, സി.കെ. മനോജ് കുമാർ, നിഷാദ് വി.പി, പി.ശുഭ, കെ.സജിത ,വി.കെ.സുബൈർ എന്നിവർ സംസാരിച്ചു.