BREAKING NEWS
dateTHU 21 NOV, 2024, 6:30 PM IST
dateTHU 21 NOV, 2024, 6:30 PM IST
back
HomeEntertainment
Entertainment
SREELAKSHMI
Thu Oct 03, 2024 11:18 AM IST
ഹൃദയാഘാതം ;തലശേരി സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചു
NewsImage

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ഒമാനിലെ സലാലയിൽ മരിച്ചു. തലശേരി ചിരക്കര സ്വദേശി കാടൻ കണ്ടി മുഹമ്മദ് അജ്‌മൽ ആണ് മരിച്ചത്. 26 വയസായിരുന്നു. ഹസൻ ബിൻ താബിത് റസ്റ്ററന്റിലെ ജീവനക്കാരനായിരുന്നു അജ്‌മൽ.ചൊവ്വാഴ്‌ച ഉറങ്ങാൻ കിടന്ന അജ്‌മൽ ബുധനാഴ്‌ച ഉച്ചയായിട്ടും ജോലിക്കെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിയുന്നത്.

 സുഹൃത്തുക്കൾ വന്ന് നോക്കിയപ്പോൾ ബെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ഇവർ റോയൽ ഒമാൻ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണം സ്ഥിരീകരിച്ചതോടെ മറ്റ് നടപടികൾ സ്വീകരിച്ചു.പിതാവ് - പരേതനായ ഉമ്മർ പുത്തൻ പുരയ്‌ക്കൽ, മാതാവ് - ഷമീറ കാടൻ കണ്ടി. അവിവാഹിതനാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE