വടകര ടൗണിലും പരിസരത്തുമാണ് നായ കണ്ണില്‍ കണ്ട വരെയൊക്കെ കടിച്ച് പരിക്കേല്‍പ്പിച്ചത്. ശരീഫ് വളള്യാട്, അതുല്‍ പുതിയാപ്പ്, തമിഴ്നാട് സ്വദേശി ഷെവത്താന്, എളമ്പിലാട് സരോജിനി എന്നിവരെയാണ് നായ കടിച്ച് പരിക്കേല്‍പ്പിച്ചത്. ശരീഫിനെയും അതുലിനെയും മാര്‍ക്കറ്റില്‍ നിന്നു ഷെവത്താനെ പഴയ സ്റ്റാന്റില്‍ നിന്നും സരോജിനിയെ വീട്ടിന്റ സ്റ്റെപ്പില്‍ നില്‍ക്കുമ്പോഴുമാണ് നായ കടിച്ചത്. കടിയേറ്റവര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. വടകരയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ആഴ്ച്ച ജില്ല ആശുപത്രി പരിസരന്ന് നിന്ന് നിരവധി പേര്‍ക്കാണ് നായയുടെ കടിയേറ്റത്.