
പയ്യോളി: കേരളോത്സവത്തിനിടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വയോധികൻ പിടിയിലായി. റിട്ടയേർഡ് അധ്യാപകൻ മണിയൂർ എളമ്പിലാട് മീത്തലെ പൊയിൽ എം പി വിജയൻ (70) ആണ് പിടിയിലായത്. രാവിലെയാണ് ഇയാൾ അറസ്റ്റിലായത്.
പ്രതിയെ അറസ്റ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധ സമരങ്ങൾ അരങ്ങേറിയിരുന്നു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.