കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി പിടിയിൽ.എറണാകുളം നോർത്ത് പൊലീസാണ് സന്തോഷ് വർക്കിയെ കസ്റ്റഡിയിലെടുത്തത്.
സിനിമ നടിമാർക്കെതിരെ ഫേസ്‌ബുക്ക് പേജിലൂടെ ഇയാൾ നേരത്തേ അശ്ലീല പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ നടിമാർ നൽകിയ പരാതിയിലാണ് നടപടി.അമ്മ സംഘടനയിലെ അംഗങ്ങൾ ഉൾപ്പെടെ നിരവധി നടിമാർ സന്തോഷ് വർക്കിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് കേസെടുത്ത് പൊലീസ് ഇയാളെ പിടികൂടിയത്.സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്‌ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം.