BREAKING NEWS
dateSUN 19 JAN, 2025, 9:49 AM IST
dateSUN 19 JAN, 2025, 9:49 AM IST
back
Homeentertainment
entertainment
SREELAKSHMI
Fri Jan 17, 2025 01:00 PM IST
സെയ്ഫ് അലി ഖാനെതിരായ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ
NewsImage

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. വെള്ളിയാഴ്ച രാവിലെ ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കസ്റ്റഡിയിലുള്ള വ്യക്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല. വ്യാഴാഴ്ച നടന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത് ഇയാളാണോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല.

വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ സദ്‌ഗുരു ശരൺ കെട്ടിടത്തിൽ വെച്ച് നടൻ ആക്രമിക്കപ്പെടുന്നത്. ​ഗുരുതരപരിക്കേറ്റ് ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള താരം അപകടനില തരണംചെയ്തതായി ഡോക്ടർമാർ അറിയിച്ചു. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളേറ്റിട്ടുണ്ട്. ഇതിൽ നട്ടെല്ലിനടക്കമുള്ള രണ്ടുപരിക്കുകൾ ഗുരുതരമാണ്. നട്ടെല്ലിൽനിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കിയതായി ആശുപത്രി സി.ഇ.ഒ. ഡോ. നീരജ് ഉത്തമാനി വ്യക്തമാക്കിയിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE