BREAKING NEWS
dateTHU 19 JUN, 2025, 12:44 PM IST
dateTHU 19 JUN, 2025, 12:44 PM IST
back
Homeregional
regional
SREELAKSHMI
Tue Jun 17, 2025 02:03 PM IST
സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്
NewsImage

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ പത്തനംതിട്ടയിലെ മൂഴിയാർ എന്നീ ഡാമുകളിലാണ് റെഡ് അലർട്ട്.

ജലനിരപ്പുയരുന്ന സാഹചര്യത്തിൽ വിവിധ നദികളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ ഉപ്പള, നീലേശ്വരം, മൊഗ്രാൽ എന്നിവിടങ്ങളിലും കോഴിക്കോട് കോരപ്പുഴയിലും പത്തനംതിട്ട മണിമല നദിയിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തിലധികം നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അല‍ർട്ടാണ്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE