BREAKING NEWS
dateSAT 1 MAR, 2025, 11:46 PM IST
dateSAT 1 MAR, 2025, 11:46 PM IST
back
Homepolitics
politics
SREELAKSHMI
Thu Feb 27, 2025 12:45 PM IST
സിനിമകളിലെ അക്രമങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നു ;വിമർശനവുമായി രമേശ് ചെന്നിത്തല
NewsImage

തിരുവനന്തപുരം: സിനിമകളിലെ അക്രമങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടുത്തിടെ പുറത്തിറങ്ങിയ മാർക്കോ ഉൾപ്പെടെയുള്ള സിനിമകളുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹത്തിന്റെ വിമർശനം. വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വ്യാപകമായ അക്രമങ്ങൾ നടക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിനൊപ്പം ആർ.ഡി.എക്സ്, മാർക്കോ പോലുള്ള സിനിമകൾ വന്ന് ആളുകളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇതെല്ലാം തടയേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ​ഗവണ്മെന്റ് ഇവിടെ നിഷ്ക്രിയമായിരിക്കുകയാണ്. ഏത് മാർ​ഗത്തിലൂടെയും ജനങ്ങളെ വഴിതെറ്റിക്കാനും അക്രമങ്ങളിലേക്ക് നയിക്കാനും ശ്രമിക്കുന്നുവെന്നുള്ളത് ആപൽക്കരമായ പ്രവണതയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE