BREAKING NEWS
dateTHU 5 JUN, 2025, 10:55 AM IST
dateTHU 5 JUN, 2025, 10:55 AM IST
back
Homepolitics
politics
SREELAKSHMI
Sun Jun 01, 2025 08:21 AM IST
സർപ്രൈസുകൾക്ക് വിരാമം;നിലമ്പൂരിൽ പി.വി. അന്‍വര്‍ മത്സരിക്കും
NewsImage

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ മത്സരിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുമതി നല്‍കി. പാര്‍ട്ടി ചിഹ്നവും അനുവദിച്ചു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഞായറാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തിങ്കളാഴ്ച പി.വി. അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. മുന്‍ എംഎല്‍എമാര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നിയമസഭ സെക്രട്ടേറിയറ്റില്‍നിന്ന് വാങ്ങേണ്ട ബാധ്യതരഹിതാ സര്‍ട്ടിഫിക്കറ്റും അന്‍വര്‍ വാങ്ങിയതായാണ് വിവരം.തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍നിന്നുള്ള ആദ്യസംഘം ഞായറാഴ്ച കേരളത്തിലെത്തും. കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് തൃണമൂല്‍ സംഘം വരുന്നത്. തൃണമൂലിന്റെ രാജ്യസഭാംഗമായ ഡെറിക് ഒബ്രിയേനാണ് പാര്‍ട്ടിയുടെ കേരളത്തിന്റെ ചുമതല. ഇദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ പി.വി. അന്‍വറിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഞായറാഴ്ച പി.വി. അൻവറിൻ്റെ വീട്ടിൽ തൃണമൂൽ നേതാക്കളുടെ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE