BREAKING NEWS
dateTHU 21 NOV, 2024, 3:05 PM IST
dateTHU 21 NOV, 2024, 3:05 PM IST
back
Homeregional
regional
Arya
Thu Dec 07, 2023 01:17 PM IST
ഓർക്കാട്ടേരിയിലെ യുവതിയുടെ മരണം ഗാർഹിക പീഡനം മൂലമെന്ന് ബന്ധുക്കൾ
NewsImage

ഓർക്കാട്ടേരി : യുവതിയുടെ മരണം ഗാർഹികപീഡനത്താലാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനെയെ (30) ആണ് തിങ്കളാഴ്ച രാത്രി ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്തൃമാതാവിന്റെയും സഹോദരിയുടെയും നിരന്തരപീഡനത്തെത്തുടർന്നാണ് യുവതി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. അരൂരിലെ കുനിയിൽ താമസിക്കും പുളിയംവീട്ടിൽ അമ്മദ്- മറിയം ദമ്പതിമാരുടെ മകളാണ്. മകൾ: ഹന. സഹോദരിമാർ: സഹല, സെൻഹ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കടമേരി ജുമാമസ്ജിദിൽ കബറടക്കി. ബന്ധുക്കൾ എടച്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE