വില്ല്യാപ്പള്ളി: ആത്മീയതയിൽ അടിയുറച്ച തലമുറകളെ സൃഷ്ടിക്കാൻ ഓരോ മഹല്ലും ശക്തമായ ഇടപെടലുകൾ നടത്തണമെന്നും അതിനനുസരിച്ച് മഹല്ലുകൾ ശാക്തീകരിക്കേണ്ടതുണ്ടെന്നും പ്രവർത്തനങ്ങൾ ക്രോഡീകരിക്കണമെന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ. മയ്യന്നൂർ മഹല്ല് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡൻ്റ് ടി.കെ. ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ശാക്തീകരണ ഫണ്ട് കൈമാറ്റം ഉസ്മാൻ ഹാജി തൈക്കുറ്റി, ഡോ: ഉസ്മാൻ കക്കാട്ട്, ഷൗക്കത്ത് ഹാജി വെളിയങ്ങോട്ട് , ഡോ: അബ്ദുസ്സലാം, വരയാലിൽ മൊയ്തു ഹാജി എന്നിവർ ചേർന്ന് ബഷീറലി തങ്ങൾക്ക് കൈമാറി.
എംപിഎംസി ഖത്തർ കമ്മിറ്റിയുടെ വിദ്യാഭ്യാസ വിങ് എജു കെയർ നേതൃത്വത്തിൽ നടപ്പിൽ വരുത്തുന്ന ഹിമായ കോഴ്സ് പോസ്റ്റർ പ്രകാശനവും റമദാൻ മാസത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് പ്രോഗ്രാം വിജയികൾക്കുള്ള സമ്മാനദാനവും തങ്ങൾ നിർവ്വഹിച്ചു. മഹല്ല് ഖാസി ശറഫുദ്ധീൻ ബാഖവി പ്രാർത്ഥന നിർവ്വഹിച്ചു. അൻവർ മുഹ്‌യുദ്ദീൻ ഹുദവി മഹല്ല് ശാക്തികരണത്തിൽ നിവാസികളുടെ പങ്ക് എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പാടിപ്പറയാം ജീവിത നന്മകൾ കലാസ്വാദന പ്രോഗ്രാമിന് നവാസ് പാലേരി നേതൃത്വം നൽകി. റഷീദ് ഹാജി മഠത്തിൽ, അബ്ദുഹിമാൻ ഹാജി കയ്യാല, കക്കാട്ട് അബ്ദുൽ അസീസ്, ജാഫർ ദാരിമി, ദാവൂദ് വാഫി, ഒ പി മൊയ്തു, മലയിൽ ഇബ്രാഹിം ഹാജി, വി പി മഹ്മൂദ്, സൽമാൻ മുണ്ട്യാട്ട്, ഡോ അഫ്സൽ ഉസ്മാൻ, എം. എം. കെ കരീം, ഫൈസൽ ആയിരോടി, ടി.ടി മുനീർ, കരീം നെല്ലൂർ, ഹാരിസ് പി എം, എം ടി സമീർ, ഒ പി ശഹീം എന്നിവർ സംസാരിച്ചു. പറേമ്മൽ ബഷീർ, യൂസഫ് ചെട്ടിയം വീട്ടിൽ, ഷെരീഫ് കക്കാട്ട്, ഇബ്രാഹിം കൊടിയത്ത്, സുബൈർ ചെത്തിൽ, ജമാൽ, ഫൈസൽ മിൽക്കി, അസ്‌ലം മാക്കനാരി, മിദിലാജ് കൊടിയത്ത്, സാബിത് എൻ എച്ച് , ഉസ്മാൻ പുതിയൊടുത്ത്, റിയാസ് വരയാലിൽ, അസ്‌ലം ആറങ്ങോട്ട്, അഫ്സൽ ചെത്തിൽ, മഹ്‌റൂഫ് പനയുള്ളത്തിൽ, സലാം മാക്കനാരി, മുഹമ്മദ് ടി ടി കെ എന്നിവർ നേതൃത്വം നൽകി. മഹല്ല് സെക്രട്ടറി വരയാലിൽ മൊയ്‌ദു ഹാജി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോക്ടർ അബ്ദുസലാം നന്ദിയും രേഖപെടുത്തി.