കോഴിക്കോട്: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തില്‍ പ്രതിഷേധിച്ച് കണ്ണൂരും കോഴിക്കോട്ടും ബസ്സുകള്‍ക്കെതിരെ പ്രതിഷേധം. ഇന്നലെ കണ്ണൂരില്‍ സ്വകാര്യ ബസ്സ് ഇടിച്ച് കണ്ണോത്ത് ചാല്‍ സ്വദേശി ദേവനന്ദ് മരിച്ചിരുന്നു. ഇതിനെതിരെ നടന്ന പ്രതിഷേധത്തില്‍ കാടാച്ചിറയില്‍ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ്സുകള്‍ തടഞ്ഞു.
ശനിയാഴ്ചയാണ് സ്വകാര്യ ബസിടിച്ച് പേരാമ്പ്ര സ്വദേശിയായ വിദ്യാര്‍ത്ഥിയായ ജവാദ് മരിച്ചത്. ഇതിനെതിരായി നടന്ന പ്രതിഷേധത്തില്‍ നാദാപുരം - കോഴിക്കോട് റൂട്ടിലെ സോള്‍മേറ്റ് ബസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.ബസിന്റെ ചാവി ഊരിയെടുക്കുകയും യൂത്ത് കോണ്‍ഗ്രസിന്റെ പതാകയുടെ വടി ഉപയോഗിച്ച് ബസിന്റെ ചില്ലുകളില്‍ അടിക്കുകയും ചെയ്തു.