കൊയിലാണ്ടി: കോരപ്പുഴയിലെ മത്സ്യത്തൊഴിലാളിയായ പൊന്നിങ്ങാടത്ത് താഴെ അരവിന്ദാക്ഷന്‍ (54) മത്സ്യബന്ധനത്തിനിടയില്‍ മരണപ്പെട്ടു. കോരപ്പുഴയില്‍ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ തോണിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ ജീവൻ രക്ഷിക്കാനായില്ല.
പരേതരായ കുമാരന്റെയും യശോദയുടെയും മകനാണ്. ഭാര്യ: കോമള (ഗവ. മെഡിക്കല്‍ കോളജ് കോഴിക്കോട്). മക്കള്‍: അലന്‍ അരവിന്ദ് (എസ്എന്‍ കോളജ് വടകര), പാര്‍വണ അരവിന്ദ് (വിദ്യാര്‍ഥി ജീവിച്ച്എസ്എസ് മടപ്പള്ളി). സഹോദരങ്ങള്‍: ലക്ഷ്മി, കൗസു, റീത്ത, ഉഷ, നിഷ. സംസ്‌കാരം മടപ്പള്ളിയിലെ വീട്ടുവളപ്പില്‍ നടന്നു.