BREAKING NEWS
dateMON 2 JUN, 2025, 2:35 AM IST
dateMON 2 JUN, 2025, 2:35 AM IST
back
Homesections
sections
SREELAKSHMI
Thu May 29, 2025 09:01 AM IST
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം; 31 വരെ അതിശക്ത മഴ തുടരാൻ സാധ്യത
NewsImage

തിരുവനന്തപുരം: കേരളത്തിൽ 31 വരെ അതിശക്ത മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അതിനുശേഷം ഒരാഴ്ചയോളം മഴ കുറയും. ഒഡിഷയ്ക്കടുത്തുള്ള ന്യൂനമർദം ശക്തിപ്രാപിക്കുന്നതിനാൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റും വീശാം.

വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് അതിതീവ്രമഴയ്ക്കുള്ള ചുവപ്പ് മുന്നറിയിപ്പ് നൽകി. മറ്റ് 10 ജില്ലയിലും ഓറഞ്ച് മുന്നറിയിപ്പാണ്.വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ചുവപ്പ് മുന്നറിയിപ്പാണ്. മറ്റു ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും.

കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE