BREAKING NEWS
dateSUN 26 JUL, 2026, 9:32 AM IST
dateSUN 26 JUL, 2026, 9:32 AM IST
back
Homeinshort
inshort
SREELAKSHMI
Sat Nov 09, 2024 09:08 AM IST
ചെമ്മരത്തൂരില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍
NewsImage

വടകര: ചെമ്മരത്തൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ചു. പാലയാട്ട്മീത്തല്‍ അനഘക്കു (27) നേരെയാണ് അക്രമം. ഇവരുടെ രണ്ട് കൈപ്പത്തിക്കും ആഴത്തില്‍ മുറിവേറ്റു. സംഭവത്തില്‍ ഭര്‍ത്താവ് കാര്‍ത്തികപ്പള്ളി ചെക്കിയോട്ടില്‍ ഷനൂപിനെ (37) വടകര പോലീസ് കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ച സന്ധ്യയോടെയാണ് സംഭവം.  

അനഘയെ ചെമ്മരത്തൂരിലെ സ്വന്തം വീട്ടില്‍ വെച്ചാണ് ഭര്‍ത്താവ് ഷനൂപ് ആക്രമിച്ചത്. വകവരുത്തുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഭര്‍ത്താവ് പലര്‍ക്കും ഓഡിയോ സന്ദേശം അയച്ചിരുന്നെന്ന് അനഘ പറഞ്ഞു. വൈകിട്ട് ഇയാള്‍ കത്തിയുമായെത്തി അക്രമം നടത്തുകയായിരുന്നു. കുത്താന്‍ ശ്രമിക്കുന്നതിനിടെ തടുത്തതിലാണ് ഇരുകൈകള്‍ക്കും പരിക്ക് പറ്റിയത്. അനഘയെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം തടയുന്നതിനിടെ അനഘയുടെ വലിയമ്മ മാതുവിനും (75) പരിക്കേറ്റു. അക്രമത്തിന് ശേഷം സമീപത്തെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ഷനൂപിനെ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്ക് ഒമ്പതും രണ്ടും വയസുള്ള രണ്ട് കുട്ടികളുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE