ബാത്തുമി (ജോർജിയ): ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി സെമിഫൈനലിൽ. ചൈനയുടെ യുക്‌സിൻ സോങ്ങിനെയാണ് ഹംപി ക്വാർട്ടറിൽ കീഴടക്കിയത് (1.5-0.5). മറ്റൊരു ക്വാർട്ടറിൽ ഇന്ത്യൻ താരമായ ആർ. വൈശാലി മുൻ ലോകചാമ്പ്യൻ ചൈനയുടെ ടാൻ സോങ്കിയോട് കീഴടങ്ങി (1.5-0.5).
ആദ്യ ഗെയിം ജയിച്ച ഹംപി രണ്ടാം ഗെയിമിൽ ചൈനീസ് താരത്തെ സമനിലയിൽ തളച്ചു. ഹംപിയുടെ ജയത്തോടെ രണ്ട് ഇന്ത്യൻതാരങ്ങൾ സെമിയിലെത്തുമെന്ന് ഉറപ്പായി.ഒരു ക്വാർട്ടറിൽ ഇന്ത്യൻ താരങ്ങളായ ദിവ്യ ദേശ്മുഖും ഹരികാ ദ്രോണാവല്ലിയുമാണ് ഏറ്റുമുട്ടുന്നത് ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലാണ്.