
നാദാപുരം: സ്‌കൂട്ടറില്‍ സഞ്ചരിക്കവേ സ്വകാര്യ ബസിനടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ എട്ടുവയസുകാരി വിദ്യാര്‍ഥിനി മരിച്ചു. വളയംകുയ്‌തേരിയിലെ കൊയോലിന്റെ വീട്ടിലെ മുഹമ്മദിന്റെ മകള്‍ ഫാത്തിമ മുഹമ്മദാണ് മരിച്ചത്. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
വളയം-കുറുവന്തേരി റോഡിലെ വണ്ണാര്‍കണ്ടി ജംഗ്ഷനില്‍ വൈകിട്ട് 3.20നാണ് അപകടം. മാതാവ് സല്‍മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സ്‌കൂട്ടറില്‍ കുയ്‌തേരിയിലെ വീട്ടില്‍ നിന്ന് ഉമ്മയുടെ വീടായ താനക്കോട്ടൂര്‍ കോമത്തേക്ക് പോകുമ്പോഴാണ് അപകടം. റോഡിലെ വെള്ളക്കെട്ട് കാരണം സ്‌കൂട്ടര്‍ റോഡിന്റെ വലതുവശത്തുകൂടി എടുത്തപ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വന്ന സ്വകാര്യ ബസില്‍ ഇടിച്ച് സ്‌കൂട്ടര്‍ ബസിനടിയില്‍പ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ഉടന്‍ വളയം ഗവ. ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി തലശ്ശേരിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. അപകടത്തില്‍ മാതാവ് സല്‍മയ്ക്കും സഹോദരങ്ങള്‍ക്കും പരിക്കുണ്ട്.