വടകര: പെരിങ്ങത്തൂരിൽ വച്ച് സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ധനമേറ്റ സംഭവത്തിൽ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ നടത്തി വന്ന പണിമുടക്ക് അവസാനിച്ചു.തുടർന്ന് ഞായറാഴ്ച രാവിലെ സർവീസ് ആരംഭിച്ച സ്വകാര്യ ബസ്സുകൾ വടകര പുതിയ ബസ് സ്റ്റാൻ്റിൽ തടഞ്ഞ് ഡിവൈഎഫ് ഐ പ്രവർത്തകർ.
കണ്ണൂർ -കോഴിക്കോട് , വടകര - തലശ്ശേരി , വടകര - തൊട്ടിൽപ്പാലം റൂട്ടുകളിലേക്ക് സർവീസ് നടത്തിയ ബസ്സുകളാണ് തടഞ്ഞത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. സർവീസ് നടത്താത്ത ബസ്സുകൾ തടയുമെന്ന് ഡിവൈ എഫ് ഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ബസ്സുകൾ തടഞ്ഞതോടെ
വിവിധ ഭാഗങ്ങളിലേക്കുള്ള സർവീസ് ഇന്നും മുടങ്ങി. സമരം കഴിഞ്ഞതറിഞ്ഞ് വിവിധ ഇടങ്ങളിലേക്ക് പോകാൻ എത്തിയ യാത്രക്കാർ ഇതോടെ പ്രയാസത്തിലായി. ബസുകളുടെ താക്കോൽ ഊരി കൊണ്ട് പോയതായും പരാതിയുണ്ട്