BREAKING NEWS
dateTUE 7 JAN, 2025, 3:06 AM IST
dateTUE 7 JAN, 2025, 3:06 AM IST
back
Homeregional
regional
SREELAKSHMI
Fri Jan 03, 2025 03:04 PM IST
കാരവനിലെ മരണം: അപകടത്തിന് കാരണം ജനറേറ്ററിൽ നിന്നുള്ള വിഷവാതകമെന്ന് നിഗമനം
NewsImage

വടകര: കാരവാനിലെ മരണത്തിന് പിന്നിൽ ജനറേറ്ററിൽ നിന്നുള്ള വിഷവാതകമെന്ന് സൂചന. വിദഗ്ധ സംഘത്തിൻ്റെ പരിശോധനയിൽ വാഹനത്തിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. വാഹനത്തിലെ അടച്ചിട്ട അറയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ചതാവാം അപകടത്തിനിടയാക്കിതെന്ന് നിഗമനം. വിഷവാതകത്തിൻ്റെ തോത് 400 പോയിൻറ് കടന്നാൽ ജീവഹാനി സംഭവിക്കുമെന്ന് വിദഗ്ധർ പറയുന്നു. പരിശോധനയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോഴേക്കും 400 പോയിൻ്റ മറികടന്നു. ഇതാവാം മരണത്തിലേക്ക് നയിച്ചത്. അതേ സമയം, എ സിയിൽ വിഷവാതകത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയില്ല.

വിദഗ്‌ധരും, ഫൊറൻസിക്, സയൻ്റിഫിക് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന .

ഡിസംബർ 23 നാണ് വടകരയിൽ കാരവാനിൽ രണ്ട് പേർ വിഷവാതകം ശ്വസിച്ച് മരിച്ചത്. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്‌, കണ്ണൂർ പറശേരി സ്വദേശി ജോയൽ എന്നിവരെയാണ് കാരവനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്നു മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE