വടകര: ദേശീയ പാതയിൽ ചോമ്പാലയിൽ എസ് എം ഐ ഹയർ സെക്കന്ററി സ്കൂളിന് സമീപം ബാഗിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന കഞ്ചാവ് പിടികൂടി. 8.800 കിലോ കഞ്ചാവ് ഷോൾഡർ ബാഗിൽ കടത്തിക്കൊണ്ടുവരികയായിരുന്ന മഹാരാഷ്ട്ര സത്താറ ജില്ലയിലെ റഹ്മത്ത് ഫൂർ സ്വദേശി താര നാഥ്സ പുണ്ഡലിക് അതാനി (56 ) യാണ് പിടിയിലായത്. ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ എൻ റിമേഷിന്റെ നേതൃത്ത്വത്തിൽ പി ഓ അനിൽകുമാർ പി കെ , സി ഇ ഓമാരായ ജസ്റ്റിൻ വി എ, വിപിൻ പി, ഡ്രൈവർ പ്രബീഷ് എൻ പി എന്നിവരും അഴിയൂർ എക്സൈസ് ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ മിൽട്ടൻ മെൽവിൻ സി ഇ ഓമാരായ പ്രജിത് സി എം , സുരേന്ദ്രൻ ഇ കെ,വിജിനീഷ് എന്നിവരും ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.