വടകര: സാന്റ്ബാങ്ക്സ് അഴിമുഖത്തിനു സമീപം മീന്‍ പിടിക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയുടെ (42) മൃതദേഹം കണ്ടെത്തി. മിനി ഗോവയായി അറിയപ്പെടുന്ന കോട്ടക്കടപ്പുറം ഭാഗത്ത് നിന്നാണ് ഇന്നു രാവിലെ ഒമ്പതു മണിയോടെ തീരത്തടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെയാണ് മൂന്നു പേരോടൊപ്പം മീന്‍ പിടിക്കുന്നതിനിടയില്‍ മുഹമ്മദ് ഷാഫിയെ കാണാതായത്. ഇന്നലെ മണിക്കൂറുകള്‍ നീണ്ട തെരച്ചല്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. രാത്രി തെരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
ചേളാരി കാളമ്പ്രാട്ടില്‍ പരേതനായ ബീരാന്‍കുട്ടിയുടെയും ആസ്യയുടെയും മകനാണ് മുഹമ്മദ് ഷാഫി. ഭാര്യ: ഫര്‍സാന. മക്കള്‍: സാബിത്ത്, തല്‍ഹത്ത്. സഹോദരങ്ങള്‍: നിസാര്‍, സിയാദ്, റൗഫ്, മൊയ്തീന്‍കുട്ടി, ആരിഫ, ഫൗസിയ, മുനീറ, സുഹറ.