അഴിയൂർ: വിസ്ഡം സ്റ്റുഡൻസ് അഴിയൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ധർമ്മ സമര സംഗമം സംഘടിപ്പിച്ചു. ചുങ്കം ടൗണിൽ സംഘടിപ്പിച്ച പരിപാടി എക്സൈസ് വടകര അസിസ്റ്റൻഡ് ഇൻസ്പെക്ടർ കെ.എം.സോമൻ ഉൽഘാടനം ചെയ്തു. വി.വി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ബിലാൽ കൊല്ലം , അബ്ദുൽ ഫത്താഹ് മൈലക്കര, ശംസുദ്ദീൻ മനയിൽ , സക്കീർ സലഫി, മൊയ്തു കുഞ്ഞിപ്പള്ളി എന്നിവർ സംസാരിച്ചു. മഹമ്മൂദ് ഫനാർ, ഫർസിൽ, മുസ്തഫ, ശംസു അഴിയൂർ, അജ്നാസ് എന്നിവർ നേതൃത്വം നൽകി.