BREAKING NEWS
dateTHU 21 NOV, 2024, 3:16 PM IST
dateTHU 21 NOV, 2024, 3:16 PM IST
back
Homeregional
regional
Aswani
Tue Nov 21, 2023 04:41 PM IST
അഴിയൂരിൽ യൂത്ത്‌ലീഗ് പ്രവർത്തകനെ വെട്ടിയ കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് ശിക്ഷ വിധിച്ചു
NewsImage

വടകര : മാഹി റെയിൽവേസ്റ്റേഷനുസമീപം രയരോത്തുമുക്കിൽ യൂത്ത്‌ലീഗ് പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് ശിക്ഷ വിധിച്ചു. അഴിയൂർ വലിയപറമ്പത്ത് റിയാസ് എന്ന കലാപം ഖലീൽ (35), ചോമ്പാല കുഞ്ഞിപ്പള്ളി പാറേമ്മൽ പി. അഫ്‌നാസ് (35) എന്നിവരെയാണ് വടകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്. അഴിയൂർ സാജിത മൻസിൽ സജിനീതിനെ ബൈക്ക് തടഞ്ഞുനിർത്തി വെട്ടിയകേസിലാണ് ശിക്ഷ. അഞ്ചുവർഷംവീതം കഠിനതടവിനും 50000 രൂപവീതം പിഴ അടയ്ക്കാനുമാണ് വിധി.

ഈ കേസിൽ മൂന്ന്, നാല് പ്രതികളായി ചേർത്ത അഷറഫ്, റഫ്‌സൽ എന്നിവരെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വെറുതേവിട്ടു. അഞ്ചാംപ്രതി ഒളിവിൽ പോയതിനാൽ ഈ കേസ് പിന്നീട് പരിഗണിക്കും. 2016 ഡിസംബർ 19-നാണ് കേസിനാസ്പദമായ സംഭവം. സജിനീത് സഞ്ചരിച്ച ബൈക്ക് അഴിയൂർ രയരോത്ത് മുക്കിൽവെച്ച് രണ്ടുബൈക്കുകളിലായി എത്തിയവർ രാഷ്ട്രീയ വൈരാഗ്യത്താൽ തടഞ്ഞുനിർത്തി വാൾ ഉപയോഗിച്ച് വെട്ടിയും കമ്പികൊണ്ട് അടിച്ചും കൊല്ലാൻശ്രമിച്ചെന്ന പരാതിയിലാണ് കേസ്. അന്നത്തെ സി.ഐ.ടി. മധുസൂദനൻ നായരാണ് കേസ് അന്വേഷിച്ചത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE