അഴിയൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അഴിയൂർ മണ്ഡലം 5ാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം അഴിയൂർ മൂന്നാം ഗേറ്റിന് സമീപം മംഗലത്ത് തറവാട് വീട്ടിൽ വെച്ച് നടന്നു. പ്രമുഖ നേതാവ് മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പഞ്ചായത്ത് ഭരണസമിതിയിൽ 25 വർഷം പൂർത്തിയാക്കുകയും ചെയ്ത ശശിധരൻ തോട്ടത്തിലിനെ ആദരിച്ചു. കോട്ടയിൽ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബാല ചിത്രകലാ വിജയികൾക്ക് മൊമെൻ്റോ നൽകി. വാർഡിലെ മുതിർന്ന നേതാക്കളയ വത്സലൻ എരത്ത് മഠത്തിൽ, ഹരിദാസൻ ചേലത്ത്, കൃഷ്ണൻ, മഹിജതോട്ടത്തിൽ എന്നിവർക്കും ചടങ്ങിൽ ആദരവ് നൽകി.
വടകര ബ്ലോക്ക് പ്രസിഡണ്ട് സതീശൻ കുരിയാടി,അഴിയൂർ ബ്ലോക്ക് പ്രസിഡണ്ട് പ്രഭാകരൻ പറമ്പത്ത്, അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി. ബാബുരാജ്, ഏറാമല മണ്ഡലം പ്രസിഡണ്ട് ഹരിദാസ്, ചോറോട് മണ്ഡലം പ്രസിഡണ്ട് നജ്മൽ പി.ടി.കെ, അഴിയൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട്മാരായ വി.കെ. അനിൽകുമാർ, കെ.വി ബാലകൃഷ്ണൻ ,യു.ഡി എഫ് കൺവീനർ ടി.സി രാമചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറിമാരായ കളത്തിൽ അശോകൻ, കെ.പി. വിജയൻ, രവീന്ദ്രൻ കെ.പി, പാമ്പള്ളി ബാലകൃഷ്ണൻ, രാജേഷ് അഴിയൂർ, പാറക്കൽ ചന്ദ്രൻ, മാഹിയിലെ മുൻ കൗൺസിലർ പള്ളിയത്ത് പ്രമോദ്, കെ.എം ശശിധരൻ, ടി.പി പ്രേമൻ, ചാമക്കണ്ടി ശശിധരൻ, അഴിയൂർ മണ്ഡലം മത്സ്യ തൊഴിലാളി കോൺഗ്രസ്സ് പ്രസിഡണ്ട് കെ.വി രഞ്ജിത്ത്, പി.പി വിജയൻ, അഴിയൂർ പഞ്ചായത്ത് മെമ്പർ കവിത അനിൽകുമാർ, ഉണ്ണികൃഷ്ണൻ പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വാർഡ് പ്രസിഡണ്ട് ഷ്മാജി പ്രേമൻ സ്വാഗതവും ജയരാജൻ അദ്ധ്യക്ഷതയും വഹിച്ചു.