അബുദാബി: ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം സ്വദേശി അതുല്യയെ (30) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവിധേയനായ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു സതീഷ്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു.
ഒരുവർഷം മുൻപാണ് സതീഷ് ജോലിയിൽ പ്രവേശിച്ചത്. തനിക്ക് രണ്ടര ലക്ഷം രൂപ ശമ്പളമുണ്ടെന്ന് നേരത്തെ സതീഷ് വ്യക്തമാക്കിയിരുന്നു. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മദ്യപിച്ച് ഓഫീസിലെത്തിയതിന് സതീഷിന് താക്കീത് ലഭിച്ചിരുന്നതായി ഒപ്പം ജോലി ചെയ്തയാൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.