BREAKING NEWS
dateTHU 21 NOV, 2024, 3:24 PM IST
dateTHU 21 NOV, 2024, 3:24 PM IST
back
Homeentertainment
entertainment
SREELAKSHMI
Thu Oct 24, 2024 09:26 PM IST
വടകരയില്‍ അജ്ഞാതന്‍ കൊല ചെയ്യപ്പെട്ട സംഭവം; ഒരുമാസത്തിന് ശേഷം പ്രതി പിടിയില്‍
NewsImage

വടകര: നഗരത്തില്‍ അജ്ഞാതന്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. കൊയിലാണ്ടി പൊയില്‍ക്കാവ് നാറാണത്ത് നായര്‍ സജിത്ത് എന്ന സജിത്തിനെയാണ് (54) വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പാണ് പുതിയ സ്റ്റാന്റ് പരിസരത്തെ കടവരാന്തയില്‍ വയോധികന്‍ കൊല്ലപ്പെട്ടത്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും കൊലയാളിയെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത് പോലീസിന്റെ മികവായി. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

അജ്ഞാതന്റെ പക്കലുണ്ടായിരുന്ന പണം കൈക്കലാക്കുന്നതിനു വേണ്ടിയായിരുന്നു കൊല. കഴുത്തില്‍ പുതപ്പ് മുറുക്കി കൊല ചെയ്ത ശേഷം പണം കവര്‍ന്നു പ്രതി സ്ഥലംവിടുകയായിരുന്നു. കഴിഞ്ഞ മാസം 18നാണ് കൊലപാതകം.പോലീസ് നടത്തിയ സമര്‍ഥമായ നീക്കത്തിലാണ് അന്വേഷണം പ്രതിയിലേക്ക് എത്തുന്നത്. വടകര പുതിയ സ്റ്റാന്റ് കേന്ദ്രമായി തമ്പടിക്കുന്നവരുടെയും ഉറങ്ങുന്നവരുടെയും ലിസ്റ്റ് എടുത്ത പോലീസ് സംഭവ ദിവസത്തിനു ശേഷം കാണാതായവരെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടയിലാണ് മാഹി പള്ളി തിരുനാള്‍ മഹോത്സവത്തിന് എത്തിയ പ്രതി കസ്റ്റഡിയിലാവുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മരണപ്പെട്ടയാള്‍ ഉറങ്ങുന്നതിനിടയില്‍ പുതപ്പ് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയാണ് പ്രതി പണവുമായി മുങ്ങിയത്. ഈ കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തില്‍ സിഐ എന്‍.സുനില്‍കുമാര്‍, എസ്‌ഐമാരായ ഇ.പ്രകാശന്‍, മനോജ് രാമത്ത്, എഎസ്‌ഐമാരായ വി.വി.ഷാജി, ബിനീഷ്, സിപിഒമാരായ ടി.സൂരജ്, എം.ടി.കെ.ശ്രീജു എന്നിവരാണുണ്ടായിരുന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE