BREAKING NEWS
dateFRI 10 APR, 2026, 7:00 PM IST
dateFRI 10 APR, 2026, 7:00 PM IST
back
Homeregional
regional
SREELAKSHMI
Fri Apr 10, 2026 01:18 PM IST
വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണു; മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു
NewsImage

അമരാവതി: വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ അല്ലൂരി ജില്ലയിലെ മുള്ളുങ്കുമി വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. ജാംബവലസ സ്വദേശികളായ തൃഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കുന്നതിനായി അഞ്ച് പേരടങ്ങുന്ന സംഘമായാണ് ഇവർ വെള്ളച്ചാട്ടത്തിലേക്ക് പോയത്.

വീഡിയോയ്‌ക്ക് പോസ് ചെയ്യുന്നതിനായി പെൺകുട്ടികളിൽ മൂന്നുപേർ അരുവിയ്‌ക്ക് നടുവിലുള്ള വലിയ പാറയിൽ കയറി നിന്നു. ഇതിനിടെ പാറക്കെട്ടിൽ കാൽ വഴുതി ഇവർ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പ്രദേശവാസികൾ പെൺകുട്ടികളെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE