BREAKING NEWS
dateTUE 18 AUG, 2026, 9:06 AM IST
dateTUE 18 AUG, 2026, 9:06 AM IST
back
Homeregional
regional
SREELAKSHMI
Mon Aug 17, 2026 10:17 AM IST
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വടകര സ്വദേശിനി പിടിയില്‍
NewsImage

മാനന്തവാടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍നിന്ന് പണം തട്ടിയ കേസില്‍ സ്ത്രീ അറസ്റ്റില്‍. വടകര പറയുള്ളതില്‍ ലത സുനിലിനെയാണ് (59) എസ്.ഐമാരായ കെ. സിന്‍ഷ, പി.ജെ. റെജി, എ.എസ്.ഐ സി.വി. ഗീത, എസ്.സി.പി.ഒ റയീസ്, ഡ്രൈവര്‍ എസ.സി.പി.ഒ ടൈറ്റസ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം കരിപ്പുര്‍ വിമാനത്താവളത്തില്‍നിന്നു പിടികൂടിയത്. ആറാട്ടുതറ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസ്. 

ഒമാനില്‍ പുതിയതായി തുടങ്ങുന്ന സ്ഥാപനത്തില്‍ 70,000 രൂപ മാസ ശമ്പളത്തില്‍ സെയില്‍സ്മാന്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വിസയ്ക്കുള്ള ചെലവെന്ന് പറഞ്ഞ് ആറാട്ടുതറ സ്വദേശിക്കു പരിചയമുള്ള 21 പേരടക്കം 51 ആളുകളില്‍നിന്നാണ് ലത പണം വാങ്ങിയത്. പിന്നീട് വിദേശത്തേക്കു കടന്ന ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. മസ്‌കത്തില്‍നിന്നു വരുന്നതിനിടെയാണ് ലതയെ പൊലീസ് അറസ്റ്റുചെയ്തത്. 2025 ജനുവരിയിലാണ് ആറാട്ടുതറ സ്വദേശിയില്‍നിന്ന് 65,000 രൂപ കൈക്കലാക്കിയത്. മറ്റുള്ളവരില്‍നിന്ന് പല ദിവസങ്ങളിലായി 75,000 രൂപ വീതം ബാങ്ക് അക്കൗണ്ടിലൂടെ കൈക്കലാക്കി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE