
കുറ്റ്യാടി :കുറ്റ്യാടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു.കാക്കുനി സ്വദേശി :ലിജീഷ്പടിഞ്ഞാറേ കണ്ടി. (42) ആണ് മരണപ്പെട്ടത്.
ഒപ്പം ഉണ്ടായിരുന്ന സുഹൃത്തും നാട്ടുകാരും വിവരം അറിയിച്ചതിനെ തുടർന്ന്.കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ ബഷീർ നരേങ്കോടൻ്റെ നേതൃത്വത്തിൽ വളണ്ടിയർമാർ പുഴയിൽ നടത്തിയ തെരച്ചലിൽ ലിജീഷിനെ കണ്ടെത്തി.ഉടൻതന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.