BREAKING NEWS
dateMON 2 FEB, 2026, 10:40 PM IST
dateMON 2 FEB, 2026, 10:40 PM IST
back
Homeregional
regional
Aswani Neenu
Thu Jan 29, 2026 05:58 PM IST
തലശ്ശേരി - അഴിയൂർ ബൈപ്പാസിൽ ചെങ്കല്ല് ലോറിക്ക് തീപ്പിടിച്ചു
NewsImage

അഴിയൂർ: മുഴപ്പിലങ്ങാട് - അഴിയൂർ ബൈപ്പാസ് പാതയിൽ ചെങ്കല്ല് കയറ്റി പോകുകയായിരുന്ന മിനി ലോറിക്ക് തീപ്പിടിച്ചു. രാവിലെ 6.45 ഓടെയാണ് സംഭവം. തലശ്ശേരി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി അഴിയൂരിലെത്തിയപ്പോഴാണ് എഞ്ചിൻ കാബിനിൽ നിന്ന് പുക ഉയരുന്നത് ഡൈവറുടെ ശ്രദ്ധയിൽ പെട്ടത്. 

ഡ്രൈവർ സംഭവ സ്ഥലത്ത് തന്നെ ലോറി നിർത്തി ചാടി ഇറങ്ങി. മാഹി അഗ്നിശമന സേനയെ വിവരമറിയച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ രതീഷ് കുമാറിൻ്റെ നേതൃത്വത്തിലെത്തിയ സംഘം തീ അണച്ചു. വടകരയിൽ നിന്നും അഗ്നിശമന സേനയുടെ രണ്ട് യുനിറ്റും എത്തിയിരുന്നു. ലോറിയുടെ എഞ്ചിൻ കാബിൻ പൂർണ്ണമായും കത്തി നശിച്ചു. കത്തിയ ലോറിയിലെ കല്ല് മറ്റൊരു ലോറിയിൽ കയറ്റി ഗതാഗതം സുഗമമാക്കി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE